കാനഡയിൽ സിഖുകൾ ഹിന്ദുക്കൾക്ക് എതിരെ. ക്ഷേത്രം ആക്രമിച്ചു. നിജ്ജറിൻ്റെ മരണത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന് കാനഡ.

കാനഡയിൽ സിഖുകൾ ഹിന്ദുക്കൾക്ക് എതിരെ. ക്ഷേത്രം ആക്രമിച്ചു. നിജ്ജറിൻ്റെ മരണത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന് കാനഡ.
Nov 4, 2024 09:16 AM | By PointViews Editr

ബ്രാംപ്ടൺ (കാനഡ): കാനഡയിലെ ബ്രാംപ്‌ടണിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്ഥാൻ വാദികൾ. ബ്രാംപ്ടണിലെ ഹിന്ദു മഹാ സഭ ക്ഷേത്രത്തി ന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരുപ റ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പ്രകടനം നട ത്തുകയായിരുന്നു.ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെയും ഇന്ത്യ യുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിന് അകത്തേക്ക് കടന്നു കയറിയ ഖലി സ്ഥാൻ അനുകൂലികൾ മർദിക്കുച്ചു. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല.

എന്നാൽ പ്രതിഷേധത്തെക്കുറിച്ച് അറിയാമാ യിരുന്നെന്ന് പീൽ റീജിനൽ പൊലീസ് പറഞ്ഞു. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആ ൻഡ് ഫ്രീഡം പ്രകാരം പ്രതിഷേധിക്കാനുള്ള വ്യക്തിഗത അവകാശത്തെ തങ്ങൾ മാനിക്കു ന്നുണ്ടെങ്കിലും, പൊതു ക്രമം നിലനിർത്തുന്ന തിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്ന തിനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പീൽ പൊലീസ് വ്യക്തമാക്കി.

ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ ന ടന്ന ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ഫെ ഡറൽ മന്ത്രി അനിത ആനന്ദ് എക്‌സിൽ കുറി ച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ സന്ദർശിക്കാനും ആക്രമ ണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാനും അവകാശമുണ്ട്' എന്നും അവർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.


ഇതിനിടെ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണവും നിലനിൽക്കുകയാണ്. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ആരോപണത്തിൽ ശക്തമായി നിലയുറപ്പിക്കുകയാണ് കാനഡ. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചെങ്കിലും കാനഡ നയം മാറ്റിയിട്ടില്ല. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുകയാണ കാനഡ ചെയ്ത‌ത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികൾ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു.

കഴിഞ്ഞ വർഷം ജൂൺ 18 നാണ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അന്നേ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധം എന്ന് തള്ളിക്കളയുകയാണ് ഇന്ത്യ ചെയ്‌തത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെ നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഡ്‌മണ്ടിൽ നിന്നാണ് ഇവർ പിടിയിലായത്. മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ് എന്നതും കാനഡ സംശയാസ്പദമായി ഉയർത്തിക്കാട്ടി.

ട്രൂഡോയുടെ ആരോപണം ഇന്ത്യ - കാനഡ

ബന്ധത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. നിരവധി വാദപ്രതിവാദങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുണ്ടായി. ഇതിനൊക്കെ ഒടുവിലാണ് കൊലപാതകത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം വീണ്ടും ഉയർന്നത്. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ അമിത് ഷാ ആണെന്നാണ് ആരോപണം ഉയർന്നത്. 'വാഷിങ്ടൺ പോസ്റ്റ്' പത്രമാണ് ഷായ്ക്കെതിരേ കനേഡിയൻ അധികൃതർ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോർട്ട് ചെയ്‌തത്. അമിത് ഷായാണ് ആസൂത്രണങ്ങൾക്ക് പിന്നിലെന്ന് വാഷിങ്ടൺ പോസ്റ്റിനോടു പറഞ്ഞത് താനാണെന്ന് കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസൺ കാനഡയുടെ പാർലമെൻ്ററി സമിതി മുൻപാകെ വ്യക്തമാക്കിയിരുന്നു. വാഷിങ്ടൺ പോസ്റ്റ് പ്രതിനിധി തന്നെ വിളിച്ച് അമിത് ഷാ ആണോ ആ വ്യക്തിയെന്ന് ആരാഞ്ഞിരുന്നു. അദ്ദേഹമാണ് അതെന്ന് താൻ സ്ഥിരീകരിച്ചു എന്നാണ് മോറിസൺ പാർലമെന്ററി സമിതിയോടു പറഞ്ഞത്. സിഖ് വിഘടനവാദികൾക്കെതിരായ നീക്കത്തിലെ അമിത് ഷായുടെ പങ്കാളിത്തത്തേക്കുറിച്ച് നേരത്തേതന്നെ കാനഡ, ഇന്ത്യയോട് പറഞ്ഞിരുന്നുവെന്ന് സൂചനയുണ്ട്. ഈ വിവരത്തെ അതീവ ദുർബലവും നിസ്സാരവുമായ ഒന്നായാണ് ഇന്ത്യൻ സർക്കാർ കണക്കാക്കിയതെന്നാണ് വിവരമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്ചെയ്തിരുന്നു.

Sikhs vs Hindus in Canada The temple was attacked. Canada blames Amit Shah for Niger's death

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
Top Stories